മെട്രോമാൻ ഇനിമുതൽ ചാണകം മാൻ എന്ന് അറിയപ്പെടും – ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിച്ച പ്രതിഭയ്ക്ക് ഒരു വിഭാഗം ആളുകൾ നൽകിയ പുതിയ പേര് കണ്ടോ?

ഇന്ത്യ രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിഭകളിൽ ഒരാളാണ് ഇ. ശ്രീധരൻ. മെട്രോമാൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കോംപ്ലക്സ് മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്നായ ഡൽഹി മെട്രോ നിർമിച്ചത് ഇദ്ദേഹമാണ്. ഇതിനുപുറമേ നമ്മുടെ സ്വന്തം കൊച്ചി മെട്രോയും ലക്നൗ മെട്രോയും നിർമിച്ചത് ഇദ്ദേഹം തന്നെ. ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിക്കുവാൻ വേണ്ടി പ്രയത്നിച്ച വ്യക്തിയാണ് ഇദ്ദേഹം. 88 വയസ്സായി എങ്കിലും ഇപ്പോഴും നാടിനുവേണ്ടി ഏത് കാര്യത്തിന് വിളിച്ചാലും ഇദ്ദേഹം ഓടിയെത്തുക പതിവാണ്.

ഇതൊന്നും നമുക്ക് അറിയാത്ത കാര്യമല്ല. എങ്കിലും ഇതെല്ലാം വീണ്ടും പറയാൻ ഇന്ന് ഒരു കാരണം ഉണ്ട്. ബിജെപിയിൽ ചേരുവാൻ ഒരുങ്ങുകയാണ് ഇ. ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ വാർത്ത പുറത്തുവന്ന ഉടനെ തന്നെ ഒരു വിഭാഗം ആളുകൾ അവരുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി. അരനൂറ്റാണ്ടിന് മുകളിൽ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ഇദ്ദേഹം എന്ന് ഒറ്റ നിമിഷം കൊണ്ട് അവർ മറന്നു. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അവർ അവഹേളിക്കുന്നത്.

എല്ലാം രാഷ്ട്രീയ വിരോധം ഒന്ന് കൊണ്ട് മാത്രം. എത്ര വലിയ പ്രതിഭ ആണെങ്കിലും ചാണകം ചവിട്ടി കഴിഞ്ഞാൽ പിന്നെ പട്ടിയുടെ വില മാത്രമാണ് മലയാളികൾ നൽകുക എന്നാണ് ഒരു വ്യക്തിയുടെ കമൻറ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രതീക്ഷയോടെ ഒരുങ്ങുകയാണ് ശ്രീധരൻ. നാടിനെ സേവിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഗവർണർ സ്ഥാനം ഒരിക്കലും സ്വീകരിക്കില്ല എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇത്രയൊക്കെ വ്യക്തമാക്കിയിട്ടും ഇദ്ദേഹത്തിനെതിരെ ഉള്ള അവഹേളനം അവസാനിച്ചിട്ടില്ല.

വലിയ ഉത്സാഹത്തോടെ ആണ് ഒരു വിഭാഗം മലയാളികൾ അവഹേളനം തുടർന്നു കൊണ്ടിരിക്കുന്നത്. പത്മവിഭൂഷൺ പുരസ്കാരം നേടിയ വ്യക്തിയാണ് ഇദ്ദേഹം. കൊങ്കൺ തുരങ്ക റെയിൽപാത ഇദ്ദേഹമാണ് നിർമ്മിച്ചത്. രാമേശ്വരത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം നിർമ്മിച്ചതും ഇദ്ദേഹം തന്നെ.

ഒരുപക്ഷേ ഒരു ആയുസ്സ് മുഴുവൻ സ്വന്തം രാജ്യത്തെ സേവിക്കാൻ വേണ്ടി ഇദ്ദേഹം മാറ്റിവെച്ചു. എന്നിട്ടാണ് ഇപ്പോൾ ജീവിത സായാഹ്നത്തിൽ സ്വന്തം എന്ന് കരുതിയ ആളുകൾ തന്നെ ഇദ്ദേഹത്തിനെതിരെ തിരിയുന്നത്. എന്തൊക്കെ രാഷ്ട്രീയ വിരോധം ഉണ്ടെങ്കിലും കുറഞ്ഞ പക്ഷം നമ്മളൊക്കെ മലയാളികളാണ് എന്ന് എങ്കിലും മറക്കരുത്.