ദേശ്യായി കുടുംബത്തിലെ അമൃതയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലോ. കണ്ണീര് കഥാപാത്രവുമായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് മേഘ്ന വിന്‍സെന്റ് . ഒരു പക്ഷേ ഈ കഥാപാത്രത്തിലൂടെ ഏറ്റവും കുടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് മേഘ്ന വിന്‍സെന്റ് . ഇതിലെ അമൃതയും അര്‍ജുനും പ്രേക്ഷക മനസില്‍ ഇന്നും ഉണ്ട്.
താരം വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ തന്റെ വിവാഹ മോചനത്തിന് ശേഷം തമിഴ് സീരിയലുകളിലൂടെയാണ് തിരിച്ചുവന്നത്. ശേഷം നാളുകള്‍ക്ക് ശേഷമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
ഇതിനു പിന്നാലെ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തു നടി. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം മേഘ്ന പങ്കുവയ്ക്കുമായിരുന്നു. കഴിഞ്ഞദിവസം അമ്മമാര്‍ക്കൊപ്പം ഉള്ള രസകരമായ വീഡിയോ ആണ് താരം ഷെയര്‍ ചെയ്തത്. നല്ല പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഇതിന് താഴെ ഒരു ആരാധകന് മേഘ്നയെ വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്ന് കമന്റ് ചെയ്തു. ഇപ്പോള്‍ ആരാധകന്റെ കമന്റും അതിനു പ്രേക്ഷകര്‍ കൊടുത്ത മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത് .
മേഘ്നയെ വിവാഹം കഴിക്കാനിഷ്ടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഈ കമന്റിന് മറുപടി നല്‍കിയിട്ടുള്ളത്.