Social Media

എനിക്കുറപ്പുണ്ട് നീ ചിരുവിന്റെ അടുത്തേക്കാണ് പോയത്; മറ്റൊരു നഷ്ടത്തെക്കുറിച്ച് മേഘ്‌ന രാജ്‌

പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന നടിയാണ് മേഘ്‌ന രാജ്. ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ ഭര്‍ത്താവിന്റെ മരണം മേഘ്‌നക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. തന്റെ ദുഖത്തില്‍ ആരാധകരും നടിക്കൊപ്പം തന്നെ പങ്കുച്ചേര്‍ന്നിരുന്നു. ഇന്ന് കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും നിന്ന് തന്റെ ദുഖത്തില്‍ നിന്നും കരകയറുകയാണ് മേഘ്‌ന. മേഘ്‌ന രാജ് ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഭര്‍ത്താവ് മരണപ്പെടുന്നത്. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. ചിരജ്ജീവി സര്‍ജ്ജയെ നഷ്ടപ്പെട്ടത്തിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ദുഖ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.

- Advertisement -

തന്റെ വളര്‍ത്തു നായയെ നഷ്ടപ്പെട്ട വേദനയാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പലതും നഷ്ടപ്പെട്ടു.. അവനെ കുറിച്ച് കൂടുതല്‍ ആമുഖങ്ങള്‍ ആവശ്യമില്ല, ബ്രൂണോ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, അവനിന്ന് അവന്റെ അവസാന ശ്വാസം വലിച്ചു. ജൂനിയര്‍ ചിരുവിനൊപ്പം അവന്‍ കളിക്കണമെന്നും പുറകില്‍ കയറി ഇരുന്ന് സവാരി നടത്തണം എന്നുമൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. പൊതുവെ കുട്ടികളെ ബ്രൂണോയ്ക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ അവന്‍ ജൂനിയര്‍ ചിരുവുമായി വളരെ അധികം സൗമ്യനായിരുന്നു.

അവന് അവന്റെ യജമാനനെ അറിയാമായിരുന്നു എന്ന് തോന്നുന്നു. അവനില്ലാതെ ഈ വീട് പഴയത് പോലെ ആകില്ല. വരുന്നവരെല്ലാം ബ്രൂണോ എവിടെ എന്നാണ് ചോദിക്കുന്നത്. അവനെ ഞങ്ങള്‍ വേദനയോടെ മിസ്സ് ചെയ്യും. എനിക്കുറപ്പുണ്ട്, നീ ചിരുവിന്റെ അടുത്തുണ്ടാവും, അവനെ എപ്പോഴും ശല്യപ്പെടുത്താന്‍ എന്നാണ് മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

ഈ വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും സംങ്കടത്തില്‍ ആയി. ഇതിനോടകം നിരവധി പേരാണ് ബ്രൂണോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നത്. നേരത്തെ ബ്രൂണോയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ബ്രൂണോ. ഇതിനിടെ ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി മേഘ്‌ന ബ്രൂണോയെയും കൂട്ടിയിരുന്നു. ഇതിന്റെ ചിത്രമെല്ലാം നിമിഷന്നേരം കൊണ്ട് വൈറലായിരുന്നു.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

5 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

6 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

7 hours ago