Film News

മോളെ മീര, മോള്‍ക്ക് ഞാന്‍ അങ്ങോട്ട് പണം തരാം, ആദ്യം ഒരു ട്രൗസര്‍ വാങ്ങി ഇടൂ; മീര നന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണത്തിന് ഇരയാകാറുള്ളത് സിനിമ നടിമാരായിരിക്കും. അവരുടെ വസ്ത്രധാരണമായിരിക്കും പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുള്ളത്.

- Advertisement -

അത്തരത്തില്‍ ഇപ്പോഴിത സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത് നടി മീര നന്ദനാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെയാണ് കടുത്ത സദാചാര ആക്രമണം അരങ്ങേറിയത്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.

നിരവധി സദാചാര ആങ്ങളമാരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു ട്രൗസര്‍ വാങ്ങി ഇടു എന്നാണ് സദാചാര ആളങ്ങമാര്‍ പറയുന്നത്.

 പഴയ മീര പോയി അല്ലെ, കാശിനു വേണ്ടി എന്തൊക്കെയാണ് കാണിക്കുന്നത് എന്നാണ് ചില ആങ്ങളമാരുടെ കമന്റുകള്‍. അശ്ലീല കമന്റുകളുമായിട്ടും ചിലര്‍ എത്തുന്നുണ്ട്. പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം താരത്തിനെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങളുടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എന്തായാലും സൈബര്‍ ആക്രമണം താരത്തിനെ തളര്‍ത്തിയിട്ടില്ല. സൈബര്‍ ആക്രമണങ്ങളില്‍ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുന്നത് തുടരുകയാണ് മീര നന്ദന്‍.

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago