വലിയൊരു ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നടി മീരാ ജാസ്മിന്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു ഈ താരം. തന്റെ ലുക്കിലും അടിമുടി മാറ്റം വരുത്തിയാണ് ഇത്തവണ മീരയുടെ വരവ്.
ഇപ്പോള്‍ ഫ്രോക്കില്‍ അതീവ സുന്ദരിയായ ചിത്രങ്ങളാണ് മീര പോസ്റ്റ് ചെയ്തത്. ഫോട്ടോ കണ്ട് മീര വീണ്ടും മെലിഞ്ഞോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മീരയുടെ പുതിയ ചിത്രം എന്തായാലും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. ഇതിന് താഴെ നിരവധി കമന്റ് ആണ് വരുന്നത്. ചിത്രത്തില്‍ ഫ്ലോറല്‍ ഡിസൈനില്‍ വൈഡ്നെക്ക് ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്.
2000കളില്‍ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു നടി മീരാ ജാസ്മിന്. ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് മീരാ. അന്നത്തെ മുന്‍നിര നായികന്മാരുടെ കൂടെയും ഈ താരത്തിന് അഭിനയിക്കാന്‍ സാധിച്ചു. ഇതെല്ലാം മീര ജാസ്മിനെ സംബന്ധിച്ച് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ അഭിനയത്തില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് തന്നെയായിരുന്നു, താരം ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തത്, പിന്നീട് കുറിച്ചുകാലം താരത്തിന്റെ ഒരു വിവരവും സോഷ്യല്‍ മീഡിയയില്‍ എത്തിയില്ല.