മലയാളികളുടെ പ്രിയതാരമാണ് മീരാ ജാസ്മിന്. നിരവധി മികച്ച ചിത്രങ്ങള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ള മീര ജാസ്മിന് തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.
നിരവധി ആരാധകരുള്ള താരമാണ് മീരജാസ്മിന്. ഇപ്പോഴിത മീര ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്.മീരാ ജാസ്മിന് നായികയായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രം അടുത്ത തിങ്കളാഴ്ച കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. മീരാ ജാസ്മിന് വീണ്ടും മലയാളത്തില്‍ സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
നരേന് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ‘പത്താം വളവ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2008ല്‍ പുറത്തിറങ്ങിയ ‘മിന്നാമിനികൂട്ടം’ എന്ന ചിത്രത്തിന് ശേഷമാണ് മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, റോമാ, സംവൃത സുനില്‍, ഇന്ദ്രജിത് സുകുമാരന്‍, രാധിക, അനൂപ് ചന്ദ്രന് എന്നിവര്‍ ആയിരുന്നു മറ്റ് പ്രധാന കഥാപത്രങ്ങള്‍.
അതേസമയം സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ ആയിരുന്നു മീരയുടെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
ജയറാമായിരുന്നു ചിത്രത്തിലെ നായകന്.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു ‘മകളുടെ’ രചന നിര്‍വ്വഹിച്ചിരുന്നത്. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം. കെ രാജഗോപാലായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ്. കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…