National

‘മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍; രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

മാധ്യമങ്ങളെ വിമര്‍ശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ടിവി ചര്‍ച്ചകളിലെയും സോഷ്യല്‍ മീഡിയയിലെയും ‘കങ്കാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്ന് എന്‍.വി രമണ കുറ്റപ്പെടുത്തി. ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിനാണ് നടക്കുന്നത്. ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനാവില്ല. അത് നിസ്സഹായതയോ ദൗര്‍ബല്യമോ ആയി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

നവമാധ്യമങ്ങള്‍ക്ക് വലിയ പ്രചാരണം നല്‍കാനുള്ള കഴിവുണ്ട്. എന്നാല്‍ ശരിയും തെറ്റും, നല്ലതും ചീത്തയും, യാഥാര്‍ഥ്യവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. മാധ്യമവിചാരണകള്‍ കേസ് തീര്‍പ്പാക്കുമ്പോള്‍ അത് മാനദണ്ഡമാകാറില്ല. മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ പ്രയാസമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുകയാണ്. അച്ചടിമാധ്യമങ്ങള്‍ക്ക് ഇപ്പോഴും കുറച്ചു വിശ്വാസ്യതയുണ്ട്, എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തീരെ വിശ്വാസ്യതയില്ല, കാരണം അവര്‍ കാണിക്കുന്നതെല്ലാം വായുവില്‍ അപ്രത്യക്ഷമാവുകയാണ്. സോഷ്യല്‍ മീഡിയയുടെ അവസ്ഥ അതിലും മോശമാണെന്നും അദ്ദേഹം പറഞ്ഞു.

Rathi VK

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

5 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

10 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

20 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

20 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

20 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

21 hours ago