Film News

2021 ല്‍ നടന്ന താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം !

അങ്ങനെ ഒരു വര്‍ഷം കൂടി നമുക്കു മുന്നിലൂടെ കടന്നു പോവുകയാണ്. ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു 2021 ല്‍ നിന്നും 2022 ലേക്ക് എത്താന്‍. ഓരോ വര്‍ഷവും ഓരോ അനുഭവങ്ങളാണ് നമ്മുക്ക് സമ്മാനിക്കുന്നത്. അതുപോലെ ചിലരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ചിലരെ നഷ്ടമാവുമ്പോള്‍ മറ്റു ചിലര്‍ നമ്മുടെ ജീവിതത്തിലേക്കും വന്നുകയറിയിട്ടുണ്ട്. അതുപോലെ സിനിമാതാരങ്ങളുടെ കാര്യം എടുത്തു നോക്കുകയാണെങ്കില്‍ അവരുടെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് സഭവിച്ചത്. എന്ത് തന്നെ ആയാലും താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇവരുടെ വിവാഹവും അതുപോലെ പിറന്നാളും വിവാഹവാര്‍ഷികം എല്ലാം ആരാധകര്‍ ആഘോഷമാക്കാര്‍ ഉണ്ട്.

- Advertisement -

2021 ല്‍ നിരവധി താരവിവാഹങ്ങള്‍ ആണ് നടന്നത്. ഇതില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് നടി ദുര്‍ഗ്ഗാ കൃഷ്ണയും അര്‍ജുനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഏപ്രില്‍ മാസത്തിലായിരുന്നു ആ വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വൈറല്‍ ആയിരുന്നു.


ആന്റണി വര്‍ഗീസും ഈ വര്‍ഷം തന്നെയാണ് വിവാഹിതനായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. അനീഷ് പൗലോസ് ആണ് ആന്റണിയുടെ വധു. ഇവരുടെ വിവാഹചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.


ജോസഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആത്മീയ രാജ്. നടിയുടെ വിവാഹവും 2021 ല്‍ ആയിരുന്നു. സനൂപിനെ ആണ് നടി വിവാഹം കഴിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ താര വിവാഹമായിരുന്നു ഇത്.


നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്ത നടനാണ് വിജിലേഷ്. 2021 ലായിരുന്നു വിജിലേഷ് കോഴിക്കോട്ടുകാരിയായ സ്വാതി ഹരിദാസിന് വിവാഹം കഴിച്ചത്. വധുവിനെ അന്വേഷിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വിജിലേഷ് പോസ്റ്റിട്ടിരുന്നു. ഇതെല്ലാം വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ വിവാഹം സെറ്റായി എന്ന സന്തോഷവാര്‍ത്ത താരം അറിയിച്ചത്. ഇപ്പോള്‍ ഒരു അച്ഛനാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് വിജിലേഷ്.


നര്‍ത്തകിയും നടി ഊര്‍മ്മിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിയുടെ വിവാഹം ഈ വര്‍ഷം തന്നെയായിരുന്നു. ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. അതുപോലെ നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്ന വിവാഹം കോവിഡ് ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു. താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

 

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

15 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

15 hours ago