Kerala News

പിണറായിയുടേതല്ലാത്ത എല്ലാ പാര്‍ട്ടികളുടേയും പരിപാടികള്‍ക്ക് പോകും; ബിജെപിയെയും തള്ളി പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി

തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാര്‍ട്ടികളുടേയും പരിപാടികള്‍ക്ക് പോകുമെന്ന് പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ സേവ് കേരള ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.

- Advertisement -

ബിജെപി പരുപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു.രാവിലെ കോണ്‍ഗ്രസ്, രാത്രി ബി.ജെ.പി. എന്നാണ് എന്നെക്കുറിച്ച് സി.പി.എം. പറയുന്നത്. അതെന്റെ പണിയല്ല. എനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ല.

മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വേണം. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. പിണറായിയുടേത് അല്ലാതെ ഏത് പാര്‍ട്ടി വിളിച്ചാലും താന്‍ പോകുമെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി കൈകൂപ്പി നില്‍ക്കുന്ന ചിത്രമുയര്‍ത്തിയാണ് മറിയക്കുട്ടി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഒരുപാട് ആളുകള്‍ കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല. എത്ര പെണ്‍കുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പോലീസ് വലിച്ചുകീറിയത്. സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ പുരുഷ പോലീസിന് അനുവാദമില്ല. ഇതൊക്കെയാണ് താന്‍ വിളിച്ചുപറയുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

9 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

10 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

10 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

10 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

11 hours ago