Film News

മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ ശ്യാം പറഞ്ഞ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ട്രെയിലര്‍ എത്തി; ആവേശത്തില്‍ സിനിമ പ്രേമികള്‍

മലയാള സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ട്രെയിലര്‍ എത്തി. മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു പറ്റം സുഹൃത്തുക്കള്‍ കൊടൈക്കനാലിന് യാത്ര പോകുന്നതും ഇവിടെ ഒരു ഗുഹയില്‍ അകപ്പെടുന്നതും അവിടെ നിന്നും രക്ഷപെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

- Advertisement -

സര്‍വൈവ്വല്‍ ത്രില്ലറായിരിക്കും എന്ന് ഉറപ്പിക്കുന്നുണ്ട് ട്രെയിലര്‍. ജാന്‍എമന്‍ സംവിധാനം ചെയ്ത ചിദംബരം തിരക്കഥ എഴുതിയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോള്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ലാല്‍ ജൂനിയര്‍, ഖാലിദ് റഹ്‌മാന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനും റോണക്‌സ് സേവ്യര്‍ മേക്കപ്പും മസ്ഹര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും വിക്രം ദഹിയ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നു.ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.

 

 

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

8 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

8 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

9 hours ago