റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ കഥയെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
മഞ്ഞുമ്മലില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുന്ന ഒരു കൂട്ടം യുവാക്കളും ഇവരില്‍ ഒരാള്‍ കൊടൈക്കനാലിലെ ഗുണ കേവില്‍ പെടുന്നതും ഇവിടുന്നത് രക്ഷപെടുത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പകുതിയും സംഭവിക്കുന്നത് എന്നതിനാല്‍ ഗുണ കേവ് സെറ്റിട്ടായിരുന്നു സിനിമ ചിത്രീകരിച്ചത്.
സെറ്റ് ആണെന്ന് ഒരിക്കലും മനസ്സിലാകാത്ത തരത്തിലായിരുന്നു ഇതിന്റെ പെര്ഫെക്ഷന്. ഗുണ കേവ് എല്ലാം സെറ്റിട്ടത് കൊണ്ട് ചിത്രത്തിന് വമ്പന്‍ ബജറ്റായിരിക്കും എന്നായിരുന്നു സിനിമ പ്രേമികളുടെ അഭിപ്രായം.
ഇപ്പോഴിത ചിത്രത്തിന്റെ യഥാര്‍ത്ഥ ബജറ്റ് എത്രയെന്ന് പറയുകയാണ് സംവിധായകന് ചിദംബരം.
തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിദംബരം ഇക്കാര്യം പറഞ്ഞത്.
20 കോടിയാണ് ചിത്രത്തിന്റെ ആകെ ചിലവെന്ന് ചിദംബരം പറയുന്നു. ‘മാര്‍ക്കറ്റിംഗ് ചിലവുകള്‍ ചേര്‍ത്ത് 20 കോടിക്ക് മുകളിലാണ് ബജറ്റ്. ഒഫിഷ്യല്‍ ആയി എനിക്ക് പറയാനാവില്ല.
തമിഴില്‍ ഇത് ഒരു ചെറിയ സിനിമയുടെ ബജറ്റ് ആയിരിക്കാം. പക്ഷേ മലയാളത്തെ സംബന്ധിച്ച് ഇത് വലിയ ബജറ്റ് ആണ്, ഒരു സൂപ്പര്‍താരം ഇല്ലാത്ത സിനിമയെ സംബന്ധിച്ച്’, ചിദംബരത്തിന്റെ വാക്കുകള്‍.
അതേസമയം സെറ്റ് നിര്‍മ്മാണത്തിന് മാത്രം 4 കോടി ചിലവ് വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.