featured

ലാലേട്ടന് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി.അന്ന് നടന്ന കാര്യം ഓർത്തെടുത്ത് നടി

മോഹൻലാൽ മഞ്ജു വാര്യർ കോംമ്പോ മലയാളികൾക്ക് വളരെ അധികം ഇഷ്ടമാണ്.ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രി തുടക്കം മുതലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയുമ്പോള്‍ മുതൽ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്.മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം സിനിമയിൽ തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയാറുള്ളത്. സർവ്വകാല വിജയം ആയിരുന്നു ആറാം തമ്പുരാൻ. മലയാള സിനിമയിലെ സകല റെക്കോഡ് കലക്ഷനും കടപുഴക്കിയ സിനിമ. ഇപ്പോഴിതാ ആറാം തമ്പുരാനിൽ മോഹൻലാലിനൊപ്പം കോമ്പിനേഷൻ സീനുകൾ ചെയ്യുമ്പോൾ അദ്ദേ​ഹത്തിന് തന്നോടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന തോന്നൽ തനിക്കുണ്ടായിരുന്നുവെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

- Advertisement -

ഡബ്ബിങ് തിയേറ്ററിൽ എത്തിയപ്പോൾ ആ തെറ്റിദ്ധാരണ മാറിയെന്നും മഞ്ജു വാര്യർ പറയുന്നു. അമൃത ടിവിയിലെ ഒരു പരിപാടിയിൽ മോഹൻലാലിനൊപ്പം പങ്കെടുത്ത് സംസാരിക്കവെയാണ് ആറാം തമ്പുരാൻ ഷൂട്ടിങ് അനുഭവം മഞ്ജു വാര്യർ പങ്കുവെച്ചത്. ‘ഇപ്പോഴും ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ട്. വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്നാണ് പറഞ്ഞത്.

മറ്റൊന്ന് പറഞ്ഞത്,’അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക്. സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറി നിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടുനിന്നത്.’ ‘എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന്‍ വളരെ ലാഘവത്തോടെ ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായാതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി. വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍ ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.”കണ്‍മുന്നില്‍ കണ്ടതിലും പതിനായിരം മടങ്ങ് സ്‌ക്രീനില്‍ അത് റീ പ്രൊഡ്യൂസ് ചെയ്ത് കാണുക എന്ന മാജിക് ഞാന്‍ നേരിട്ട് കണ്ടത് ആറാം തമ്പുരാന്റെ ഷൂട്ടിനിടയിലാണെന്നും’, മഞ്ജു വാര്യർ പറഞ്ഞു.

Anusha

Recent Posts

ഞങ്ങളുടെ കാലത്ത് ആയിരുന്നെങ്കിൽ സരസുവിനെ ജീവനോടെ കുഴിച്ചു മൂടിയേനെ സംഘിണി – ആലത്തൂർ ബിജെപി സ്ഥാനാർഥി ടി എൻ സരസുവിനെതിരെ പരസ്യ വധഭീഷണി

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…

27 mins ago

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…

1 hour ago

ശിവകാർത്തികേയൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

2 hours ago

ബിഗ് ബോസ് താരം അഭിഷേക് വിവാഹിതനായി, തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്

തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…

2 hours ago

ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…

2 hours ago

73 പുരുഷന്മാരും 30 പെൺകുട്ടികളും, മുപ്പതിൽ 27 പെൺകുട്ടികൾക്കും പോസിറ്റീവ് ആവുകയായിരുന്നു – സൂത്രധാരയായ തെലുങ്ക് നടി ഹേമയെ അറസ്റ്റ് ചെയ്തു

തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…

3 hours ago