Film News

ഇത്തവണയും സ്‌കേര്‍ട്ടും ടോപ്പും; സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച മഞ്ജു ചിത്രങ്ങള്‍

മലയാള സിനിമ രംഗത്തേക്ക് ഗംഭീരമായി തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലെ ശക്തമായ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പഴയതുപോലെ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. ഇടയ്ക്കിടെ വേറിട്ട ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട് മഞ്ജു. കുറച്ചു നാള്‍ മുമ്പ് വൈറ്റ് ടോപും ബ്ലാക്ക് സ്‌കേര്‍ട്ടും അറിഞ്ഞ് വന്ന മഞ്ജുവിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

- Advertisement -

എപ്പോഴും വ്യത്യസ്തമായ മേക്കോവറുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മഞ്ജു. ഇപ്പോഴിതാ കൊച്ചി കോര്‍പ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് . കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ ഒരു പൊതുപരിപാടിയില്‍ ഉദ്ഘാടകയായി എത്തുന്നത്. സ്വന്തം കാറില്‍ വന്നിറങ്ങിയ മഞ്ജുവിന് ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സമൃദ്ധി@ 10 പരിപാടിക്കിടയിലെ ചിത്രങ്ങള്‍ താരവും തന്റെ പേജിലൂടെ പങ്കുവെച്ചതോടെയാണ് ചിത്രം വൈറല്‍ ആയത്.
ഇത്തവണയും സ്‌റ്റൈലിഷായാണ് താരം എത്തിയത്.


താരജാഡകളൊന്നുമില്ലാതെ എല്ലാവരോടും ഒരു പോലെ സംസാരിക്കുന്ന മഞ്ജു വാര്യറെയാണ് ചിത്രങ്ങലില്‍ കാണാന്‍ കഴിയുക. സമൃദ്ധി@ 10 കൊച്ചി മഞ്ജു വാര്യര്‍ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മേയര്‍ പറഞ്ഞപ്പോള്‍ മഞ്ജു എഴുന്നേറ്റ് കൈകൂപ്പിയിരുന്നു. ഒരാളുടെ വിശപ്പടക്കാന്‍ കഴിയുകയെന്നത് പുണ്യപ്രവര്‍ത്തിയായി കാണുന്നയാളാണ് താനെന്നും മഞ്ജു പറഞ്ഞിരുന്നു.


14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ നടി മഞ്ജുവാര്യര്‍ തിരിച്ചുവന്നത്. വിവാഹ ശേഷമാണ് മഞ്ജു അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നൃത്തത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങി. ആദ്യം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വേദിയില്‍ വെച്ച് ചിലങ്കയണിഞ്ഞ് തന്റെ ആ പഴയ മുദ്രകള്‍ എല്ലാം ഒന്ന് ഓര്‍ത്തെടുത്തു. ശേഷം നിരവധി വേദികളില്‍ നൃത്തവുമായി മഞ്ജു എത്താന്‍ തുടങ്ങി. ഇതിനുപിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും കഴിഞ്ഞു എന്നതാണ് മഞ്ജുവിന്റെ രണ്ടാംവരവിന്റെ പ്രത്യേകത.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

6 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

7 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

7 hours ago