Film News

ജീവിതം തീര്‍ന്നു പോയി, ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല; മഞ്ജു വാര്യരെക്കുറിച്ച് ആരാധകര്‍

മലയാളികള്‍ക്ക് എന്നും ഒരു അത്ഭുതം ആണ് നടി മഞ്ജു വാര്യര്‍. നല്ല ചിത്രങ്ങള്‍ക്കൊപ്പം മുന്നേറി കൊണ്ടിരിക്കുകയാണ് താരം. ആദ്യ കാലങ്ങളില്‍ തിരക്കുള്ള നടി പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ താരം സിനിമകളിലേക്ക് തിരിച്ച് വന്നിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായാണ് നടി തിരിച്ച് വരവ് നടത്തിയത്. തന്റെ ജീവിതാനുഭവങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ വാശിയോടെ മുന്നേറാനും നടി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ മഞ്ജുവിന്റെ ഫാന്‍സ് ഗ്രൂപ്പില്‍ വന്ന പോസ്റ്റുകള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -
ജീവിതം തീർന്നു പോയി, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാൻ പോവുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്കൊന്നു നോക്കുക, ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ്.
40 കൾ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീർന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യർ. ഏതൊരു സ്ത്രീയും പതറിപ്പോകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് ,സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയർന്നു വന്ന വ്യക്തിത്വമെന്നുള്ള കുറിപ്പുകളും ഫാൻസ് ഗ്രൂപ്പിലുണ്ട്.
പല കാര്യങ്ങളിലും മാതൃകയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തി. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

അതേസമയം താരത്തിന് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഇന്ന് താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

 

Anusha

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

11 mins ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

2 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

3 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

3 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

4 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago