Social Media

അഭിനയവും ഡാന്‍സും അല്ലാതെ മഞ്ജുവിന് മറ്റൊരു കഴിവും കൂടി ഉണ്ട്; താരം തന്നെയാണ് ഇത് പുറത്തുവിട്ടത്‌

അന്നും ഇന്നും മലയാളികള്‍ ഒരു പോലെ സ്നേഹിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ കയറാന്‍ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ കഥാപാത്രങ്ങളുമായാണ് തിരിച്ച് വന്നത്. തന്റെ തിരിച്ച് വരവിലും അതേ സ്വീകാര്യത നടിക്ക് നല്‍കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു.

- Advertisement -

ഇപ്പോള്‍ തന്റെ ഓരോ കഴിവ് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് മഞ്ജു . അഭിനയത്തിലും ഡാന്‍സിലും കഴിവ് തെളിയിച്ച മഞ്ജു ഇപ്പോള്‍ തനിക്ക് വരക്കാനും അറിയാം എന്ന് തെളിയിക്കുകയാണ്. വായനാദിനത്തില്‍ ആണ് തന്റെ വര താരം പുറത്തുവിട്ടത്. ഇതോടെ നടിയെ അഭിനന്ദിച്ച് നിരവധി പേരാണ് വന്നത്.

താന്‍ ക്യാന്‍വാസില്‍ വരച്ച ബുക്ക് ഷെല്‍ഫിന്റെ ചിത്രം മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. ‘എന്ത്! വായനാദിനത്തില്‍ എനിക്ക് വായനശാലയില്‍ പോകാന്‍ പറ്റില്ലെന്നോ? ആ കുഴപ്പമില്ല, ഞാന്‍ എനിക്ക് വേണ്ടി ഒരു വായനശാലയങ്ങ് വരച്ചുണ്ടാക്കാന്‍ നോക്കിയേക്കാം,’ ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കിലെഴുതി.

ആക്സിഡന്റല്‍ ആര്‍ട്ടിസ്റ്റ്, ലോക്ഡൗണ്‍ ഡയറീസ് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. എന്തായാലും മഞ്ജുവിന്റെ വരയ്ക്കാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം നടിയുടെതായി ഈ അടുത്ത് റിലീസ് ചെയ്ത ദി പ്രീസ്റ്റ്, ചതുര്‍മുഖം ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം ആണ് ലഭിച്ചത്. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിന്റെ ഒരു പിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

 

 

Anusha

Recent Posts

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

24 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

15 hours ago