നടിയും അവതാരികയുമായ സുബി സുരേഷിന്റെ മരണവാര്‍ത്തയറിഞ്ഞ സങ്കടത്തിലാണ് എല്ലാവരും. ഇതിനോടകം സുബിയെ അറിയുന്ന നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചു മറ്റും എത്തിയത്. ഈ സാഹചര്യത്തില്‍ നടിയുടെ അസുഖത്തെ കുറിച്ച് ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മലയാള സിനിമയില്‍ മുന്നില്‍ നില്ക്കുന്ന താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു സുബിക്ക്. പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ശേഷമാണ് സുബി യാത്രയായത്. ഫെബ്രുവരിയില്‍ തന്റെ വിവാഹം ഉണ്ടാകുമെന്ന് നേരത്തെ സുബി അറിയിച്ചിരുന്നു. ഇപ്പോഴിതാ നടിയും സുബി സുരേഷിന്റെ അടുത്ത സുഹൃത്തും ആയ മഞ്ജു പിള്ള സൂബിയെ നഷ്ടമായ വേദന പങ്കുവെച്ചിരിക്കുകയാണ്.
ഞാന്‍ സുബിയുടെ വീട്ടിലും സുബി എന്റെ വീട്ടിലും വന്നു നില്‍ക്കാറുണ്ട്. എന്റെ അമ്മയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ശാരീരികമായി ഒരുപാട് അസുഖങ്ങള്‍ ഉള്ള ആളായിരുന്നു സുബി. പലപ്പോഴും ക്രിട്ടിക്കല്‍ അവസ്ഥയില്‍ എത്തിയിട്ട് പോലും അവള് വളരെ ശക്തിയോടെ തിരിച്ചു വന്നിട്ടുണ്ട്. അവള്‍ക്കിത്തിരി സീരിയസാണെന്ന് മമ്മി വിളിച്ചു പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകും എന്ന് വിചാരിച്ചില്ല, പ്രതീക്ഷിക്കാത്തതായിപ്പോയി.
ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്തതാണ് അവളുടെ ഈ ജീവിതം . ആരും സഹായത്തിന് ഉണ്ടായിരുന്നില്ല. എല്ലാം അവള് സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ് മഞ്ജു പറഞ്ഞു.
ഇന്ന് ലളിതാമ പോയിട്ട് ഒരു വര്‍ഷം ആവുകയാണ് . രണ്ടുപേരും ഒരേ ദിവസം ഇല്ലാതായി. സുബിക്കൊരു പ്രേമം ഉണ്ടായാലും അല്ലെങ്കില്‍ ആരെയെങ്കിലും വായി നോക്കിയാല്‍ പോലും അവള് എന്നെ വിളിച്ചു പറയും. ഞാന്‍ ഇടയ്ക്ക് വഴക്ക് പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കും തിരിച്ചു ഒന്നും പറയില്ല അത്രയ്ക്കും അടുത്ത ബന്ധമാണ് അവളുമായി മഞ്ജു പിള്ള പറഞ്ഞു.