അന്നും ഇന്നും മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു. ഒരു ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് മലയാളയ്കൾ സ്വീകരിച്ചത്. ഇരിപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള നടി മഞ്ജു വാര്യരുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇപ്പോഴത്തെ മഞ്ജുവുമായുള്ള താരതമ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന സിനിമയിലെ താരത്തിന്റെ ലുക്ക് ആണ് ആദ്യ ചിത്രത്തിലുള്ളത്. 1997ല്‍ പകര്‍ത്തിയതാണ് ഇത്.
സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് നെന്മാറ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മില്‍ 23 വര്‍ഷത്തെ വ്യത്യാസമുണ്ട്. മഞ്ജുവിന്റെ പുതിയ ചിത്രം ചതുര്‍മുഖത്തിലെ ലുക്കാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ മഞ്ജുവിനെ അഭിരാമിയാക്കി ഒരുക്കാന്‍ രാജേഷ് സഹായിയായി ഉണ്ടായിരുന്നു. ചതുര്‍മുഖത്തില്‍ മഞ്ജുവിന് മേക്കപ്പ് ഒരുക്കുന്നത് രാജേഷ് നെന്മാറ തന്നെയാണ്.
രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നീ പുതുമുഖ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്, കയറ്റം എന്നിവയാണ് മഞ്ജുവിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…