Film News

എന്റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത് !! വൈറലായി ഉണ്ണി മുകുന്ദന്റെ കുറിപ്പ്

പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയുടെ വ്യാപനം മൂലം നമുക്ക് പ്രിയപ്പെട്ടവ  എല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഇപ്പൊ നാം കണ്ടു വരുന്നത് കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഈ വര്‍ഷം നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം കൊണ്ടാടാന്‍ കഴിയട്ടെ എന്ന പ്രത്യാശയും ഉണ്ണി പങ്കുവെച്ചു.

- Advertisement -

ഉണ്ണിമുകുന്ദന്റെ കുറിപ്പ്: നമസ്‌കാരം,

ലോകമെമ്ബാടുമുള്ള പൂര പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണില്‍ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്‌കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂര്‍ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങള്‍ തീരുമാനം എടുത്തു.

എന്റെ അറിവില്‍ ഇത് രണ്ടാം തവണ ആണ് തൃശൂര്‍ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു. ഇന്നും നമ്മള്‍ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തില്‍ കൂടി ആണ്. ലോകമെമ്ബാടും പടര്‍ന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താന്‍ ഉള്ള പോരാട്ടത്തില്‍ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങള്‍ വരെ ഈ വിപത്തിനു മുന്‍പില്‍ അടിപതറി നില്‍കുമ്ബോള്‍ 130 കോടി ജനങ്ങള്‍ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുന്‍ കരുതല്‍ എടുക്കാന്‍ ഒരു ഭരണകൂടം തീരുമാനിച്ചപ്പോള്‍ അത് വിജയം കാണുന്നതിന്റെ പിന്‍ ബലം തന്നെ രാജ്യതാല്‍പര്യം മാത്രം മുന്‍ഗണയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.

ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വര്‍ഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്ബോള്‍ അത് ഈ നാട്ടില്‍ നിന്നും covid 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്ബരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ത്ഥിക്കുന്നു.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

9 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

9 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

10 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

10 hours ago