മലാലയാളക്കരയാകെ ഇപ്പൊ ചർച്ച ബിഗ്ഗ് ബോസ്സും മഞ്ജുവുമാണ് ! പ്രേക്ഷക ആവശ്യാനുസരണം കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മഞ്ജുവിനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷം മഞ്ജു രജിത് പ്രേശ്നത്തെ കുറിച്ച് മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ്
മഞ്ജു പത്രോസും രജിത് കുമാറും തമ്മിലുള്ള പ്രശ്നം ബിഗ് ബോസ് റിയാലിറ്റി ഷോയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. ഇരുവര്‍ക്കുമിടയിലെ അഭിപ്രായഭിന്നതയെ കുറിച്ച് മോഹന്‍ലാലും പലതവണ ചോദിച്ചിരുന്നു. വ്യക്തിപരമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് മഞ്ജു ഇതുവരെ പറഞ്ഞത്.
‘രജിത്ത് എന്ന് പറയുന്ന ആളോട് പ്രത്യക്ഷത്തില്‍ എനിക്ക് യാതൊരു ദേഷ്യവുമില്ല. ഇത് ഞാന്‍ എപ്പിസോഡില്‍ പറഞ്ഞതുമാണ്. ഒരു സ്ത്രീവിരുദ്ധനാണ് എന്ന മുന്‍ധാരണ വച്ചാണ് അവിടെ കളിച്ചതെന്ന് രജിത്തേട്ടന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവുമില്ല. ഇനി എനിക്ക് മൊബൈല്‍ കിട്ടിയ ശേഷം വേണം അദ്ദേഹം പുറത്ത് അദ്ദേഹം ആരാണെന്ന് അറിയാന്‍.
സഹപ്രവര്‍ത്തകരോടുള്ള രീതികളോടായിരുന്നു എനിക്ക് ദേഷ്യമോ, ഒത്തുചേരാന്‍ പറ്റാത്ത സംഗതിയോ ഉണ്ടായിരുന്നത് അതില്‍ മാത്രമായിരുന്നു. അദ്ദേഹത്തിന് നല്ല ഗുണങ്ങള്‍ ഉണ്ടാകും, മാക്സിമം അടുക്കാന്‍ നോക്കിയിരുന്നു. പക്ഷെ, ഇത്തരത്തില്‍ നമ്മുടെ മുന്നില്‍ വച്ച് കാണുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ എനിക്കറിയില്ല. ചിലപ്പോ അങ്ങനെയാണെങ്കില്‍ നില്ക്കാമായിരുന്നു. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല’- മഞ്ജു പറഞ്ഞു