മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മാളവിക വെയിൽസ് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് മാളവിക. ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് കൂടുതൽ സജീവം.
ഇതുവരെ 300 എപ്പിസോഡുകൾ ആണ് സീരിയൽ പിന്നിട്ടത്. അഞ്ജന, മനു എന്നീ പ്രധാന കഥാപാത്രങ്ങളാണ് സീരിയൽ ഉള്ളത്. യുവ കൃഷ്ണ ആണ് മനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ മനുവിനെ സംബന്ധിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക. മനു ഒരു മെ,ന്റലിസ്റ്റ് ആണ് എന്നാണ് ഇപ്പോൾ മാളവിക പറയുന്നത്.
“ഞാൻ ഒരാളെ സുഹൃത്തായി തിരഞ്ഞെടുക്കുന്നത് വളരെ ആലോചിച്ചിട്ടാണ്. എടുത്തു കഴിഞ്ഞാൽ പിന്നെ അയാൾ എൻറെ ജീവിതത്തിൻറെ തന്നെ ഒരു ഭാഗമായി തീരും. അത്തരത്തിൽ ഒരു സുഹൃത്താണ് എനിക്ക് ഇന്ന് മനു. ” – മാളവിക പറയുന്നു.
“ഷൂട്ടിങ് ആരംഭിച്ച സമയത്ത് ഞങ്ങൾ തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു. മുടി കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഒരു ഫ്രീക്കൻ ടൈപ്പ് ആയിരിക്കും എന്നാണ്. പക്ഷേ നമ്മൾ എത്ര മിണ്ടാതിരുന്നാലും നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ മനുവിന് വായിച്ചെടുക്കാൻ സാധിക്കും. നമ്മൾ എത്ര മറച്ചു വെക്കാൻ ശ്രമിക്കുന്ന കാര്യങ്ങളും മനു നമ്മുടെ മുഖം നോക്കി വായിച്ച് എടുക്കും. അതുകൊണ്ട് മനുവുമായി സൗഹൃദത്തിൽ പോകുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി..” – മാളവിക കൂട്ടിച്ചേർത്തു.
യുവകൃഷ്ണ എന്ന നടനാണ് മനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് മനു ക്യാമറക്ക് മുൻപിൽ നിൽക്കുന്നത്. എന്നാൽ മാളവിക ഒരു താരം ആയിരുന്നു ആ സമയത്ത്. അതുകൊണ്ടുതന്നെ എങ്ങനെ ഇവരോട് സംസാരിക്കണമെന്ന പേടി മനുവിന് ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ മാളവിക സുഹൃത്ത് ആവുകയും, വളരെ കംഫർട്ടബിളായി അപ്രോച് ചെയ്യാൻ സാധിച്ചു എന്നും മനു വെളിപ്പെടുത്തുന്നു.