ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. വിജയ് ബാബു എക്സിക്യൂട്ടീവില്‍ നിന്ന് പുറത്ത് പോകാമെന്ന് അറിയിച്ചു. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നും മണിയന് പിള്ള രാജു പറഞ്ഞു.
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചതായി അറിയില്ല. മാല പാര്‍വതി അമ്മയില്‍ സജീവമല്ല. ഐസിസി നിര്‍ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. ‘അമ്മ’ ആണ്മക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയന് പിള്ള രാജു പറഞ്ഞു. അമ്മയിലെ കൂടുതല്‍ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടാണെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ‘അമ്മ’യിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചിരുന്നു. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…