പ്രശസ്ത സംവിധായകന് മണിരത്നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ഉടന്‍ പുറത്തുവിടും.
പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ജൂലൈ എട്ടിന് നടന്ന പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ മണിരത്നം പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലായിരുന്നു സംവിധായകന്.
കല്‍ക്കിയുടെ പ്രശസ്ത നോവലായ പൊന്നിയിന്‍ സെല്വന് സിനിമയാക്കുക എന്നത് മണിരത്നത്തിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ആ സ്വപ്നത്തിലേക്ക് അദ്ദേഹം നടന്നടുത്തത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ആദ്യഭാഗം വിവിധ ഭാഷകളിലായി സെപ്തംബര്‍ 30ന് തീറ്ററുകളിലെത്തും. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, കിഷോര്‍, ജയറാം, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്