Film News

‘മണിച്ചിത്രത്താഴ്’ ടി വി പരമ്പര ആവുന്നു

മലയാള സിനിമയിൽ ധാരാളം കൾട് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിന് മുൻപോ ശേഷമോ ഇത്തരമൊരു ചിത്രം , വിമർശകർക്ക് പോലും വിമർശിക്കാൻ വാക്കുകൾ ലഭിക്കാത്ത വിധം പ്രശംസ ഏറ്റുവാങ്ങിയ ചിത്രം മറ്റൊന്ന് ഉണ്ടാവില്ല. അതേ… മണിച്ചിത്രത്താഴ് തന്നെ.27 വര്‍ഷങ്ങള്‍ക്കിപ്പുറം, മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുങ്ങുന്നു. അതും നാലു ഭാഷകളില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘മണിച്ചിത്രത്താഴ്’ ഇനി മിനി സ്ക്രീനിലേക്ക്. സണ്ണിയും, ഗംഗയും, നകുലനുമെല്ലാം എപ്പിസോഡുകളായി സ്വീകരണമുറിയിലേക്ക്.

- Advertisement -

ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴിന് സീരിയല്‍ ഭാഷ്യം ഒരുക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു പ്രഖ്യാപനം. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്ബകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്.മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴെന്നു ജയകുമാര്‍. ഈ ചിത്രത്തിന് ശേഷം എന്ത് എന്ന ചിന്തയിലാണ് ഈ ഉദ്യമമെന്നും അദ്ദേഹം പറയുന്നു.

സൈക്കോളജിക്കല്‍ ഹൊറര്‍ എന്ന വിഭാഗത്തില്‍ ഒരു സിനിമ 1993ല്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നുമാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സ്ഥിരം പ്രേത ബാധ-ഒഴിപ്പിക്കല്‍ പ്രമേയത്തില്‍ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാന്‍ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓര്‍ക്കപ്പെടുക.

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മാണം. പ്രിയദര്‍ശന്‍, സിദ്ധിഖ് ലാല്‍, സിബി മലയില്‍ എന്നിവര്‍ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടര്‍മാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോള്‍, സെക്കന്റ് യൂണിറ്റില്‍ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമ സീരിയല്‍ ആവുമ്ബോള്‍ ആരൊക്കെയാവും ആ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന കാത്തിരിപ്പ് നീളുകയാണ്.

mixindia

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago