യുഡിഎഫ് വേദികളില്‍ സ്ഥിരം തഴയപ്പെടുന്നുവെന്ന് മാണി.സി.കാപ്പന് എം.എല്‍എ. യുഡിഎഫ് പരിപാടികള്‍ പലതും തന്നെ അറിയിക്കാറില്ല. മുട്ടില്‍ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളില്‍ പോയ യുഡിഎഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണില്‍ വിളിച്ച് വിവരം പറയാമായിരുന്നുവെന്നും മാണി.സി.കാപ്പന് പറഞ്ഞു.
മുന്നണിയുമായി തനിക്ക് പ്രശ്നങ്ങളില്ല. എന്നാല്‍ ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നമുള്ളത്. അത് വ്യക്തിപരമാണ്. പ്രതിപക്ഷ നേതാവിനെ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ടെന്നും മാണി.സി.കാപ്പന് പറഞ്ഞു. ഒരു കാരണവശാലും ഇടത് മുന്നണിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാണി സി. കാപ്പന് തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് തന്നോട് നേരിട്ടോ അല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനറെയോ അറിയിക്കണം. പൊതുവേദിയില്‍ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. വ്യക്തിപരമായി അടുപ്പമുള്ളയാളാണ് മാണി. സി. കാപ്പന്. എന്ത് പരാതിയുണ്ടെങ്കിലും അത് പരിഹരിക്കുമെന്നും വി.ഡി സതീഷന് പറഞ്ഞു.