Kerala News

വഴിയോരത്ത് കിടന്ന വയോധികയെന്ന പേരില്‍ അമ്മയെ അഗതി മന്ദിരത്തിലാക്കി; മകനെതിരെ പൊലീസില്‍ പരാതി

പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തി മകന്‍ അമ്മയെ അഗതി മന്ദിരത്തിലാക്കി. അടൂരാണ് സംഭവം നടന്നത്. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് മകന്‍ അമ്മയെ അഗതി മന്ദിരത്തിലാക്കിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അജികുമാറിനെതിരെ മഹാത്മ ജനസേവാകേന്ദ്രത്തിലെ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

- Advertisement -

കഴിഞ്ഞ ദിവസം രാത്രിയാണ് മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തിയെന്ന് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. അടൂര്‍ പൊലീസ് സ്ഥലത്തെത്തി. ബിജു എന്നാണ് ഇയാള്‍ സ്വയം പൊലീസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വഴിയില്‍ കിടന്ന വയോധികയാണെന്നും സംരക്ഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസാണ് വയോധികയെ അടൂര്‍ മഹാത്മ ജനസേവാ കേന്ദ്രത്തിലെത്തിച്ചത്.

തൊട്ടടുത്ത ദിവസം ബിജു എന്ന് പരിചയപ്പെടുത്തിയാള്‍ മഹാത്മ ജനസേവ കേന്ദ്രത്തില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. സംശയം തോന്നിയ ജനസേവ കേന്ദ്രം പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും സ്വന്തം അമ്മയെ തന്നെയാണ് അഗതി മന്ദിരത്തില്‍ ഉപേക്ഷിച്ചതെന്നും കണ്ടെത്തിയത്. പൊലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ബിജു അല്ല അജികുമാറാണെന്ന് സമ്മതിച്ചു.

അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്തത് കൊണ്ടാണ് നാടകീയമായി അഗതി മന്ദിരത്തിലെത്തിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയേയും മക്കളേയും നേരത്തേ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായി. മറ്റൊരു സ്തീക്കൊപ്പം പന്തളത്താണ് നിലവില്‍ താമസം.

Rathi VK

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

10 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

10 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

11 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

11 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

11 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

12 hours ago