Categories: featured

പെണ്ണ് കിട്ടാനില്ല; വധുവിനെ വേണമെന്നാവശ്യപ്പെട്ട് നഗരത്തിലാകെ പോസ്റ്റര്‍ പതിപ്പിച്ച് യുവാവ്

വധുവിനെ വേണമെന്നാവശ്യപ്പെട്ട് നഗരത്തിലാകെ പോസ്റ്റര്‍ പതിപ്പിച്ച് യുവാവ്. തമിഴ്‌നാട്ടിലാണ് സംഭവം. മധുരയിലെ വില്ലുപുരം സ്വദേശിയായ ജഗന്‍ എന്ന യുവാവാണ് വധുവിനെ ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചത്. എഞ്ചിനീയറായ ജഗന് 27വയസാണ് പ്രായം. സാധാരണ എല്ലാവരും പിന്തുടരുന്ന രീതികളൊക്കെ നോക്കിയിട്ടും പെണ്ണ് കിട്ടാതെ വന്നതോടെയാണ് യുവാവ് പോസ്റ്റര്‍ പതിക്കാന്‍ നിര്‍ബന്ധിതനായത്.

- Advertisement -

പോസ്റ്ററുകളില്‍ ജഗന്റെ ഫോട്ടോയ്‌ക്കൊപ്പം പേര്, ജാതി, ശമ്പളം, തൊഴില്‍, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വധുവിനെ തിരഞ്ഞുവരികയാണെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നുമാണ് ജഗന്‍ പറയുന്നത്. അങ്ങനെയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഒട്ടിച്ചത്. പാര്‍ട്ട് ടൈം ഡിസൈനറായി ജോലി നോക്കുന്ന ജഗന്‍ ഇതുപോലെയുള്ള ഒരുപാട് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. അപ്പോഴാണ് എന്തുകൊണ്ടാണ് തനിക്കായിത്തന്നെ ഇങ്ങനെ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് പെണ്ണന്വേഷിച്ച് കൂടാ എന്ന് ചിന്തിക്കുന്നത്.

പോസ്റ്ററും വിചാരിച്ച പോലെ ജഗനെ സഹായിച്ചില്ല. പെണ്‍കുട്ടികളില്‍ നിന്നോ അവരുടെ രക്ഷിതാക്കളില്‍ നിന്നോ വിളി വരുമെന്നും പ്രതീക്ഷിച്ച് നിന്ന ജഗന് വന്നതെല്ലാം ബ്രോക്കര്‍മാരില്‍ നിന്നുമുള്ള കോളുകളാണ്. മാത്രമല്ല, ഈ പോസ്റ്ററിന്റെ പേരില്‍ ഓണ്‍ലൈനില്‍ ആളുകള്‍ ജഗനെ കണക്കിന് കളിയാക്കുകയും ചെയ്തു. എന്നാല്‍, അതൊന്നും താന്‍ കാര്യമാക്കുന്നില്ല എന്നാണ് ജഗന്‍ പറയുന്നത്. പെണ്ണന്വേഷണം ഇതേ വഴിയില്‍ തുടരുമെന്നും ജഗന്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

13 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

54 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

1 hour ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago