National

ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. മുത്തുകുമാര്‍ എന്ന യുവാവാണ് മരിച്ചത്. തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ‘ആടി വെള്ളി’യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തില്‍ ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെയാണ് സംഭവം നടന്നത്.

- Advertisement -

ആടി വെള്ളി ഉത്സവത്തിന് പൊതുജനങ്ങള്‍ക്ക് ദേവീപ്രസാദമായി കഞ്ഞി വിതരണം ചെയ്യുന്നത് പതിവാണ്. വലിയ പാത്രങ്ങളില്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ മുത്തുകുമാര്‍ തലകറങ്ങി വീഴുകയായിരുന്നു. ജൂലൈ 29നാണ് അപകടം നടന്നത്.

നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പാത്രത്തില്‍ നിന്ന് ഇയാളെ പുറത്തെടുക്കാനായില്ല. ഒടുവില്‍ പാത്രം മറിച്ചിട്ടാണ് പുറത്തെടുത്തത്. തുടര്‍ന്ന് മുത്തുകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ മുത്തുകുമാര്‍ കഞ്ഞിയില്‍ വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

Rathi VK

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

6 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

21 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

36 mins ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

48 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago