മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമതാ മോഹൻദാസ്. മയൂഖം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. സൈജുകുറുപ്പ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം വലിയ ഒരു വിജയമായിരുന്നു ഇല്ല എങ്കിലും ഇതിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ താരത്തിന് ഈ സിനിമയ്ക്കുശേഷം ധാരാളം ഓഫറുകൾ ലഭിച്ചു.
മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറിന് പ്രാധാന്യം നൽകിയുള്ള ധാരാളം വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളും താരം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനു പുറമേ നല്ല ഒരു ഗായിക കൂടിയാണ് താരം. വില്ല് എന്ന സിനിമയിലെ ഡാഡി മമ്മി വീട്ടിൽ ഇല്ലയ് എന്ന ഗാനം ഇന്ത്യയിലുടനീളം ആയിരുന്നു തരംഗം സൃഷ്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ തന്നെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.
താരം പുതിയതായി ഒരു കാർ വാങ്ങിയിരിക്കുകയാണ്. പോർഷെ 911 കറേറ എസ് ആണ് താരം വാങ്ങിയിരിക്കുന്നത്. മഞ്ഞ കളറിൽ ഉള്ള സ്പോർട്സ് മോഡൽ കാർ ആണ് ഇത്. വണ്ടി ഒപ്പം നിൽക്കുന്ന കുറച്ചു ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഈ കാറിന് വില എത്രയാണ് എന്ന് അറിയുമോ? അത് കേട്ടാൽ നിങ്ങൾ ഞെട്ടും. കൊച്ചി ഷോറൂമിൽ നിന്നും ആണ് താരം ഈ ലക്ഷ്വറി വണ്ടി സ്വന്തമാക്കിയത്.
നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അതേസമയം തന്നെ താരത്തെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുന്നുണ്ട്. കൊറോണ കാരണം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ ആഡംബരം കാണിക്കുവാൻ തോന്നുന്നു എന്നാണ് ചില ആളുകൾ ചോദിക്കുന്നത്. ഈ പൈസ കൊണ്ട് പട്ടിണിപ്പാവങ്ങളെ സഹായിച്ചുകൂടെ എന്നാണ് വേറെ ചില ആളുകൾ ചോദിക്കുന്നത്. മരിച്ചു കഴിഞ്ഞാൽ ഇതെല്ലാം നിങ്ങൾ കൂടെ കൊണ്ടു പോകുമോ എന്നാണ് വേറെ ചില അമ്മാവന്മാരുടെ ചോദ്യങ്ങൾ.