മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമതാ മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറിയത്. സൈജുകുറുപ്പ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരത്തിന് വലിയ ഓഫറുകൾ ആയിരുന്നു മലയാളത്തിൽ നിന്നും ലഭിച്ചത്.
ബിഗ് ബി എന്ന ചിത്രത്തിലെ കഥാപാത്രം ആണ് താരത്തിന് കരിയറിൽ വഴിത്തിരിവായി മാറിയത് എന്ന് വേണമെങ്കിൽ പറയാം. ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. ഇതിനുശേഷം താരത്തിനും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ ലഭിച്ചു. അതുകൊണ്ടുതന്നെ ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും താരം ചെറുതായി വിട്ടു വന്നിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് മമതാ മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളാണ് താരമിപ്പോൾ തിരഞ്ഞെടുത്തു ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഈ വർഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനഗണമന, ഇതുകൂടാതെ മഹേഷും മാരുതിയും, രാമസേതു, ജൂതൻ, അൺലോക്ക് എന്നീ സിനിമകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതു കൂടാതെ തമിഴിലും തെലുങ്കിലും താരം ചിത്രങ്ങൾ ചെയ്യുന്നുണ്ട്.
അതേസമയം താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം നിരവധി ആളുകൾ വിമർശനവുമായി എത്തുന്നുണ്ട്. നിങ്ങൾ ഇഷ്ടപ്പെട്ട ആ നാടൻ പെൺകുട്ടി ആണ് ഇത് എന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. എന്തായാലും ഇവറ്റകൾ പറയുന്ന കമൻറുകൾക്ക് ആരും മറുപടി നൽകാറില്ല. കുറച്ചു കഴിയുമ്പോൾ ഇവന്മാർ തന്നെ ഇതെല്ലാം നിർത്തി കൊള്ളും. എന്തൊക്കെയായാലും ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.