Social Media

കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി; ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു-മമ്മൂട്ടിയുടെ നന്മയ്ക്ക് കൈയ്യടിച്ച് മലയാളികള്‍, നിങ്ങളാണ് ജനങ്ങളുടെ സൂപ്പര്‍സ്റ്റാറെന്ന് ആരാധകര്‍

കൊച്ചി: കിടപ്പുരോഗികള്‍ക്കായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി. തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ മമ്മൂട്ടി വിതരണം ചെയ്തത്.

- Advertisement -

ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടന്‍ മമ്മൂട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ”ഭാവിയില്‍ ഓക്‌സിജന്‍ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ഓക്‌സിജന്‍ കിയോസ്‌കുകളുണ്ട്. അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം”-മമ്മൂട്ടി പറഞ്ഞു.

ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമല്‍ രാജ് (ഗാന്ധിഭവന്‍, പത്തനാപുരം), വാഹിദ് മാവുങ്കല്‍ (എസ്.യു.എസ്. ചാരിറ്റബിള്‍ ട്രസ്റ്റ്, വണ്ടാനം),

അബ്ദുല്‍ വാഹിദ് (ഷിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോര്‍പ്പറേഷനുവേണ്ടി വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാലുമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങിയത്.

അന്തരീക്ഷത്തില്‍നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുത്ത് രോഗികള്‍ക്ക് നല്‍കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്‌സിജന്‍ തീരില്ല. സിലിന്‍ഡര്‍ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്.
പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ പറഞ്ഞു.

Abin Sunny

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

4 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

5 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

7 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

7 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

10 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

10 hours ago