Film News

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നടി മരിച്ചു; അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടല്‍ മാറാതെ ആരാധകരും സിനിമ ലോകവും

മിനി സ്‌ക്രീനിലൂടെ ശ്രദ്ദ നേടിയ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവന്‍ നഷ്ടമായത്. കാര് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

‘സാരാഭായ് വെഴ്‌സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
ഹിമാചലില്‍ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ദീപിക പദുക്കോണ് പ്രധാനവേഷത്തിലെത്തിയ ഛപക് എന്ന സിനിമയില്‍ വൈഭവി വേഷമിട്ടിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. പ്രിയ താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത പ്രേക്ഷകരിലും സഹപ്രവര്‍ത്തകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

 

Abin Sunny

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

3 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

6 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

17 hours ago