മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രനൊപ്പം പാട്ട് പാടി നടന് മമ്മൂട്ടി. ഗള്‍ഫ് മാധ്യമം ബഹറിനില്‍ സംഘടിപ്പിച്ച ഹാര്‍മോണിസ് കേരള 2019 ആഘോഷ രാവിലാണ് പി ജയചന്ദ്രനൊപ്പം മമ്മൂട്ടി ഗാനം ആലപിച്ചത്. കരഘോഷത്തോടെയാണ് ആരാധകർ മമ്മൂട്ടിയുടെ വാക്കുകളെ സ്വീകരിച്ചത്
തനിക്ക് പാടാന്‍ അറിയാന്‍ പാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സ്വയം സന്തോഷത്തിനായി പാടാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. പി. ജയചന്ദ്രനൊപ്പം മൂന്നു പൂക്കള്‍ എന്ന സിനിമയിലെ ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ…’ എന്ന ഗാനവും ‘വൈശാഖ പൗര്‍ണ്ണമി രാവില്‍…’ തുടങ്ങിയ ഗാനങ്ങള്‍ മമ്മൂട്ടി ആലപിച്ചു.