Film News

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി; ഞങ്ങള്‍ക്ക് വേണ്ടി എങ്കിലും അത് ചെയ്യൂവെന്ന് പ്രേക്ഷകര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ഇന്ന് ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമാണ്.

- Advertisement -

അന്‍പത് വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെയാണ് സിനിമ ആസ്വാദകര്‍ക്ക് മമ്മൂട്ടി സമ്മാനിച്ചിട്ടുള്ളത്.

കോമഡി, ത്രില്ലര്‍, ആക്ഷന്‍, അങ്ങനെ എന്ത് ജോണറും മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമാണ്.അതുകൊണ്ട് തന്നെ താരം അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്.

ഏറേ ആരാധകരുള്ള മമ്മൂട്ടി ചിത്രമാണ് അന്‍വര്‍ റഷീദ് ഒരുക്കിയ രാജമാണിക്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്ന ആവശ്യം ആരാധകര്‍ താരത്തിനോട് ഉന്നയിക്കാറുണ്ട്.

ഇപ്പോഴിത ആരാധകരുടെ ഈ ആവശ്യത്തിനോട് പ്രതികരിക്കുകയാണ് മമ്മൂട്ടി. റോഷാക്ക് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പുതിയ കഥകളാണ് സിനിമയ്ക്ക് വേണ്ടതെന്നും ചെയ്ത കഥാപാത്രങ്ങളെ വച്ചുകൊണ്ട് രണ്ടാമതും സിനിമ ചെയ്താല്‍ ആ സിനിമ ഒത്തു പോകാത്ത രീതിയിലായി പോകുമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

രാജമാണിക്യത്തിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് എല്ലാവരും പറയുന്നുണ്ട്. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്.രാജമാണിക്യത്തിന്റെ കഥ കഴിഞ്ഞു എന്നാണ് മമ്മൂട്ടി പറയുന്നത്.

രണ്ടാമത് അയാള്‍ എവിടെയെങ്കിലും ജനിച്ച് വളര്‍ന്ന് അതിലെ അമ്മയുമായുള്ള സ്വീക്വന്‍സൊന്നും നമുക്ക് രണ്ടാമത് കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അങ്ങനെ എല്ലാ സിനിമകള്‍ക്കും രണ്ടാം ഭാഗമെടുക്കാന്‍ കഴിയില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.

എന്നാല്‍ സിബിഐ വേണമെങ്കില്‍ ഇനിയും വരാമെന്നും മമ്മൂട്ടി പറഞ്ഞു, കാരണം വേറെ വേറെ കേസുകളാണ്. അതില്‍ ഒരു കഥാപാത്രം മാത്രമാണ് ആവര്‍ത്തിക്കുന്നുള്ളൂ. കഥ ഇങ്ങനെ മാറികൊണ്ടിരിക്കും.

ഒരു കഥയിലും കഴിഞ്ഞ സിനിമയുടെ ആവശ്യമില്ല. പുതിയ കഥകളാണ് സിനിമയ്ക്ക് ആവശ്യം എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഏറേ ആരാധകരുള്ള രാജമാണിക്യത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്യൂ എന്നാണ് ആരാധകര്‍ മമ്മൂട്ടിയോട് പറയുന്നത്. എന്നാല്‍ സിബിഐക്ക് പുതിയ ഭാഗം ഉണ്ടാകാമെന്ന പ്രതികരണം ആരാധകരെ ആവേശത്തിലുമാക്കിയിട്ടുണ്ട്. അതേസമയം റോഷാക്ക് ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ‘ലൂക്ക് ആന്റണി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

 

 

 

Abin Sunny

Recent Posts

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

11 mins ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

57 mins ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

1 hour ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

2 hours ago

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

3 hours ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

6 hours ago