മലയാളികളുടെ പ്രിയയുവതാരങ്ങളില് ഏറേ ആരാധകരുള്ള നടനാണ് നിവിന്‍ പോളി. കൈപിടിച്ച് കൊണ്ടുവരാന്‍ ആരുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് സിനിമയില്‍ എത്തി, മലയാളത്തിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി മാറിയ നിവിന്‍ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്.
സേഫ് സോണില്‍ നിന്നും പുറത്ത് വന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന നിവിന്റെതായി റിലീസിന് എത്തിയ പുതിയ ചിത്രം പടവെട്ടാണ്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിലെ നിവിന്റെ പ്രകടനം കൈയ്യടി നേടുകയാണ്.
പൊളിറ്റിക്കല്‍ ഡ്രാമയായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇതിനിടയില്‍ ഇപ്പോഴിത നിവിന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രോഗ്രാമില്‍ ഉയര്‍ന്ന ചോദ്യത്തിന് നിവിന്‍ പോളി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണ് എന്ന ചോദ്യം പരുപാടിക്കിടെ ഉയര്‍ന്നിരുന്നു.
ഇതിന് നിവിന്‍ നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്കയ്ക്ക് ഒപ്പം സിനിമ ചെയ്യാന്‍ ഭയങ്കര ആഗ്രഹമുണ്ട് എന്നാണ് നിവിന്‍ പറഞ്ഞത്.
മമ്മൂക്കയുടെ കൂടെ പടം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. അത് ഇതുവരെ നടന്നിട്ടില്ല.രണ്ടുമൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറി മറിഞ്ഞ് പോയിരുന്നു.-എന്നാണ് നിവിന്‍ പറഞ്ഞത്.
നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ആര്‍ക്കാണ് മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമില്ലാത്തത്. ഇന്ത്യയിലെ ഏത് താരത്തിന്റെയും
വലിയ ആഗ്രഹമാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള അഭിനയം എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നിവിന്റെ ആഗ്രഹം വേഗത്തില്‍ നടക്കട്ടെ എന്നും ഇവര്‍ ആശംസിക്കുന്നു.