മലയാളികളുടെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയയും . ഇതുവരെ സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കില്‍ പോലും സുപ്രിയയ്ക്കും ആരാധകര്‍ ഏറെയാണ്. പൃഥ്വിരാജ് അഭിനയരംഗത്തും സംവിധാന രംഗത്തും സജീവമാണ്.
പരസ്പരം മനസ്സിലാക്കുന്നതിനെക്കുറിച്ചും അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്നതിനെക്കുറിച്ച് എല്ലാം ഈ ദമ്പതികള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങള്‍ ഒന്നിച്ചിട്ട് 11 വര്‍ഷമായി എന്ന് ഓര്‍മ്മപ്പെടുത്തി യിരിക്കുകയാണ് ഇവര്‍. ഈ ദിനത്തില്‍ നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തുന്നത്.
പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും മക്കള്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച പോസ്റ്റിലൂടെയാണ് മല്ലിക വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചത് .
പൃഥ്വിരാജിന്റെയും സുപ്രിയയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ഫോട്ടോയുമായാണ് മല്ലിക സുകുമാരന്‍ എത്തിയത്. ഇന്നും എല്ലാദിവസവും എന്റെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങളിലുണ്ട് എന്നായിരുന്നു കുറിപ്പ്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മോന് ആന്‍ഡ് സുപ്രിയ, ഗോഡ് ബ്ലെസ് യു എന്നും മല്ലിക കുറിച്ചിരുന്നു. നിരവധി പേരാണ് മല്ലികയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.