Film News

നൂറ് കോടി ചിത്രം ഉണ്ടായത് ഇങ്ങനെ; മാളികപ്പുറം മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍-വൈറലായി വീഡിയോ

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ‘മാളികപ്പുറം’. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റിലീസ് ചെയ്ത 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഭക്തിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇമോഷനും ആക്ഷനും കൂടി മികച്ചൊരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായിരുന്നു.

- Advertisement -

തീയറ്റര്‍ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും എത്തിയിരുന്നു. ഒടിടിയിലും മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്നതിന് ഇടയില്‍ മാളികപ്പുറത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മാളികപ്പുറത്തിലെ പ്രധാന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാഗത്തുള്ള ഗംഭീര സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ഗാനങ്ങള്‍ ചിത്രീകരിക്കുന്നതുമെല്ലാം മേക്കിങ് വീഡിയോയില്‍ കാണാം.

യൂട്യൂബില്‍ എത്തിയ മേക്കിങ് വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. അതേസമയം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് മാളികപ്പുറം.

2022 ഡിസംബര്‍ 30ന് ആണ് ചിത്രം തീയറ്ററില്‍ എത്തിയത്. ഫെബ്രുവരി ആയപ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടി. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവ്യ ഫിലിം കമ്പനി, ആന് മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം, ഗന്ധര്‍വ്വ ജൂനിയറില്‍ ആണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. അഞ്ച് ഭാഷകളില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

Abin Sunny

Recent Posts

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

17 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

39 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

53 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago