നേരത്തെ ഒരു സിനിമയിലെ ആശുപത്രി സീനില്‍ ഫുള്‍ മേക്കപ്പോടെ നയന്‍താര അഭിനയിച്ചതിന് പിന്നാലെ നടിയെ വിമര്‍ശിച്ച് മാളവിക മോഹനന് രംഗത്ത് എത്തിയിരുന്നു. ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണെന്ന് മാളവിക പറഞ്ഞു. ഐലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാവുമെന്ന് ഞാന്‍ ചിന്തിച്ചു.
ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്, മാളവിക ചോദിച്ചിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി കൊടുത്തിരിക്കുകയാണ് നയന്‍താര .
മറ്റൊരു നായികാതാരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം. അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്. ആശുപത്രി രംഗത്തില്‍ വലിയ സൌന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല.
അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്പര്യം, നയന്‍താര പറയുന്നു.
ആറ്റ്ലിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ രാജാ റാണി എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ് ഇതില്‍ പറഞ്ഞത്. പുതിയ ചിത്രം കണക്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തെക്കുറിച്ച് നയന്‍താര പ്രതികരിച്ചത്.
മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…
സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന് പങ്കുവെച്ചത്. എന്റെ ഭാര്യ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…
മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…
മലയാളം ബിഗ്ബോസിൽ റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ…