പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി സ്വദേശി കോ വിഡ് 19 നെ തുടർന്ന് മരിച്ചു. ചെറുകല്ലായി സ്വദേശി മെഹ് റൂഫ് ആണ് മരിച്ചത് . 71 വയസ്സായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീ തരിച്ചത് ‘ മാർച്ച് 15 മുതൽ 21 വരെ ഇദ്ദേഹം മത ചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിരന്നു. 11 പേരൊടെപ്പം ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചാണ് നിശ്ചയ ചടങ്ങിൽ എത്തിയത് . ചടങ്ങിൽ 45 ലേറെ പേർ പങ്കെടുത്തതായും ജില്ലാ ഭരണ കൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ പറയുന്നുണ്ട്.മാർച്ച് 23നാണ് നേരിയ പനിയും തൊണ്ടവേദനയും കാരണം രണ്ട് തവണ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 31 ന് അസുഖം മൂർച്ചിച്ചതോടെ തലശ്ശേരി കോപ്റേറ്റീവ് ആശുപത്രി ആംബുലൻസിൽ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം ഏഴിനാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് വൃക്കരോഗം ഉൾപ്പെടെ യു ള്ള അസുഖം ഉള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
എന്നാൽ ഇദ്ദേഹത്തിന്റെ മരണത്തിൽ ആശങ്ക വേണ്ടെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ഗുരുതരമായ വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇങ്ങനെയുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഭേദപ്പെടുത്താൻ ബുദ്ധിമുട്ടാണ്.
English Summary: Mahroof from Mahi died due to covid 19