അടുത്തിടെ ആയിരുന്നു നടന് ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റേയും മാളവികയുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞത്.ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസും അതിഗംഭീരമായി തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ ആ ചടങ്ങിന് മോടി കൂട്ടിയത് ദേശീയ പുരസ്കാര ജേതാവ് കൂടിയായ നടി അപർണ ആണെന്നതാണ് ഏറ്റവും വലിയ സംഭവം.അപര്‍ണയും സുഹൃത്തും കൂടി ആരംഭിച്ച ‘എലീസ്യന്‍ ഡ്രീംസ്കേപ്പ്സ്’ എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റേയും മാളവികയുടേയും ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷം അതിമനോഹരമാക്കി മാറ്റിയത്. ഈ സന്തോഷം അപർണ തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ത്തതില്‍ നന്ദിയും സന്തോഷവുമുണ്ട് എന്നായിരുന്നു അപർണ കുറിച്ചത്.
അപർണ പറഞ്ഞ കാര്യങ്ങൾ ഇതായിരുന്നു,ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് സംഘടിപ്പിക്കുക എന്നതിലുപരി ഞങ്ങളെ ഏൽപിക്കുന്ന ഓരോ നിമിഷങ്ങൾക്കും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ലക്ഷ്യം വയ്ക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളുടെ കാൻവാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേർക്കുക എന്നതാണ് നമ്മുടെ സന്തോഷം എന്നായിരുന്നു കുറിച്ചത്.അപര്‍ണയും സുഹൃത്ത് മഹേഷ് രാജനുമാണ് കമ്പനിയുടെ സ്ഥാപകർ. കാളിദാസിന്റെ വിവാഹനിശ്ചയത്തിന് ശേഷമുള്ള പാര്‍ട്ടിയും ഒരുക്കിയതും ഇരുവരും ആയിരുന്നു
അപർണയുടെ സുഹൃത്തിനെക്കുറിച്ചായി പിന്നീട് സോഷ്യൽ മീഡിയയിലെ ചർച്ച ആരാണ് ഈ മഹേഷ് രാജൻ എന്ന ഇൻസ്റ്റയിലെ പിക്സൽ നിൻജ എന്നാണ് ആരാധകർ പരതിയത്. അതേസമയം എലീസ്യൻ ഡ്രീംസ്കേപ്പ്സിന്റെ കോ ഫൗണ്ടർ എന്ന ലേബലിൽ മാത്രമാണ് മഹേഷ് ഇപ്പോൾ അറിയപ്പെടുന്നത്.