സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇവരുടെ സിനിമ വിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും അറിയുവാൻ മലയാളികൾക്ക് വല്ലാത്ത ഉത്സാഹം തന്നെയാണ്. ഇതിനു കാരണം മലയാളികൾ ഇവരെ കാണുന്നത് കേവലം നടന്നത് ആയിട്ടല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും.
ഇപ്പോൾ കുറച്ച് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഒരു സൂപ്പർതാരവും കുടുംബവുമാണ് ഈ ചിത്രങ്ങളിൽ ഉള്ളത്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഈ സൂപ്പർ താരം അഭിനയിച്ചിട്ടില്ല എങ്കിലും ഇദ്ദേഹത്തിൻറെ സിനിമകളെല്ലാം തന്നെ കേരളത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ സിനിമകളെല്ലാം തന്നെ കേരളത്തിൽ ഡബ്ബ് ചെയ്ത് എത്താറുണ്ട്.
ഇദ്ദേഹത്തിൻറെ ഭാര്യ തെന്നിന്ത്യയിലെ മുൻനിര നടി ആയിരുന്നു. മലയാളത്തിലും ഇവർ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എഴുപുന്ന തരകൻ എന്ന ചിത്രത്തിലായിരുന്നു ഇവർ അഭിനയിച്ചത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഇപ്പോൾ സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് ഇവർ. എങ്കിലും ഭർത്താവിൻറെ സിനിമ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഇവർ ആണ്.
മഹേഷ് ബാബുവിനെ കുറിച്ചും ഭാര്യയെക്കുറിച്ചും ആണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. യൂറോപ്പിൽ ആണ് ഇപ്പോൾ ഇവർ ഉള്ളത്. സ്പെയിനിൽ ആണ് ഇവർ വെക്കേഷൻ ആഘോഷിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സർക്കാരു വാരി പാട്ട് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഗീതാഗോവിന്ദം എന്ന ചിത്രമൊരുക്കിയ സംവിധായകൻ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. അടുത്തവർഷം സംക്രാന്തിക്ക് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.