പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനി പ്രണയ രംഗങ്ങള്‍ ചെയ്യില്ലെന്ന് നടന് മാധവന്. പ്രായത്തിനനുസരിച്ചുള്ള റോളുകള്‍ മാത്രമേ ഇനി ചെയ്യൂ. എന്നാല്‍ പ്രായത്തിന് ചേരുന്ന വിധം തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമെന്നും മാധവന് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കവെയാണ് മാധവന് ഇക്കാര്യം പറഞ്ഞത്.
സിനിമാ വ്യവസായത്തെക്കുറിച്ച് ഒന്നും പ്രവചിക്കാന്‍ കഴിയില്ല. തന്റെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ താനത് മനസിലാക്കി. തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പിന്തുടര്ന്നത്. തനിക്ക് നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷെ താന്‍ ഇപ്പോഴും ഇവിടെയുണ്ട്. താന്‍ എന്തെങ്കിലും ശരിയായി ചെയ്തിരിക്കണമെന്നും മാധവന് പറഞ്ഞു.
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള റോക്കട്രി: ദി നമ്പി എഫക്ട് ആണ് മാധവന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മാധവന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് റോക്കട്രിക്ക്. ജൂലൈയിലാണ് ചിത്രം തീയറ്ററുകളിലെത്തുക.