Kerala News

റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്.

- Advertisement -

പെണ്‍കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സ്‌കൂള്‍ അധ്യാപികയോടാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് സ്‌കൂള്‍ അധികൃതര്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഫെബ്രുവരി 27, മാര്‍ച്ച് എട്ട് തീയതികളിലാണ് ഷിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മ ആരാധനാലയത്തില്‍ പോയ സമയത്തായിരുന്നു പീഡനം. അമ്മയുടെ നിര്‍ബന്ധപ്രകാരം പ്രതിക്കൊപ്പമായിരുന്നു പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇത് വിഷമിപ്പിച്ചിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Rathi VK

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

45 mins ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

2 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

3 hours ago