കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്ക്കിഭവനില് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിച്ചു. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നടത്തിയിരിക്കുന്നത്.അതെ സമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ (Thiruvonam Bumper Lottery Result BR-93 ) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്ക്കിഭവനില് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിച്ചു. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നടത്തിയിരിക്കുന്നത്.
ബമ്പർ സമ്മാനങ്ങള്‍ ഇങ്ങനെ
ഒന്നാം സമ്മാനം: 25 കോടി (ഒരു ഭാഗ്യശാലി)
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്.
മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേർക്ക്.
നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്
ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന 4 അക്കങ്ങൾ)
ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന 4 അക്കങ്ങൾ)
എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന 4 അക്കങ്ങൾ)
ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന 4 അക്കങ്ങൾ)
സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള, സീരീസ് വ്യത്യാസമുള്ള ടിക്കറ്റുകൾ)