നടി ദുര്‍ഗ കൃഷ്ണ , നടന് കൃഷ്ണ ശങ്കര്‍ എന്നിവര്‍ ജോഡികളായി എത്തുന്ന പുതിയ സിനിമയാണ് കുടുക്ക്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഗാനത്തില്‍ നടന് കൃഷ്ണശങ്കറും നടി ദുര്‍ഗ്ഗയും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം ഹിറ്റ് ആവുകയായിരുന്നു. മാരന് മറുകില്‍ ചോരും എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് വൈറലായത്. സിദ്ദ് ശ്രീറാമും ഭൂമിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
എന്നാല്‍ പിന്നാലെ ചില വിമര്‍ശനങ്ങളും ഉയരാന്‍ തുടങ്ങി. ഗാനത്തില്‍ വന്ന ലിപ് ലോക്ക് രംഗമാണ് പലരെയും ചൊടിപ്പിച്ചത്. ഈ രംഗം ചെയ്യാന്‍ കിച്ചുവിന് ഭയങ്കര നാണം ആയിരുന്നു എന്ന് ദുര്‍ഗ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ രണ്ടുമൂന്ന് സിനിമയില്‍ ചെയ്തിരുന്നു. അതിനാല്‍ തനിക്ക് വലിയ കുഴപ്പമൊന്നും തോന്നിയിരുന്നില്ല എന്നാണ് ദുര്‍ഗ പറഞ്ഞത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ലെന്നും രണ്ട് സെക്കന്‍ഡ് ലിപ് ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അതിനെ കുറിച്ച് അന്വേഷിച്ചുവെന്നും താരം പറയുന്നു.
ലിപ് ലോക്ക് സീന്‍ കാണിച്ചത് ഭയങ്കര സ്ലോമോഷനിലായിരുന്നു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കട്ടില്ല. വേണ്ടത് എടുക്കാന്‍ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്ലോക് ചെയ്യുന്നു. ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു നടി പറഞ്ഞു.