Film News

കാസര്‍കോട് ഒരു കല്യാണം കൂടാന്‍ പോയതാ; സര്‍പ്രൈസായി തന്റെ ആരാധകന്റെ വിവാഹത്തിന് ലക്ഷ്മി എത്തിയപ്പോള്‍

ഗംഭീരമായ അവതരണമാണ് താരം ലക്ഷ്മി നക്ഷത്രയുടെത്. ഈ താരം സ്‌ക്രീനിലേക്ക് എത്തി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പിന്നീട് ചാനല്‍ മാറ്റാന്‍ തോന്നില്ല. യാതൊരു കൃത്രിമത്വവും ഇല്ലാത്ത ലക്ഷ്മിയുടെ അവതരണവും നിഷ്‌കളങ്കമായ ആ സംസാരം എല്ലാം ഏറെ രസകരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി.

- Advertisement -


ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലാണ് ലക്ഷ്മി തിളങ്ങി നില്‍ക്കുന്നത്. പേരുപോലെ പരിപാടിയുടെ തിളക്കത്തിന് പിന്നിലും താരത്തിന്റെ സപ്പോട്ടാണ്. ഇവിടെയും തന്റെ മികച്ച അവതരണം കാഴ്ചവെക്കാന്‍ ലക്ഷ്മിക്ക് കഴിയാറുണ്ട്. ഒരുപക്ഷേ സ്റ്റാര്‍ മാജിക് വിജയത്തിന്റെ കാരണവും ലക്ഷ്മി തന്നെയാണെന്ന് പറയേണ്ടി വരും.


ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കാസര്‍കോട് നടന്ന ഒരു കല്യാണ ആഘോഷത്തില്‍ പങ്കെടുത്ത വീഡിയോ ആണ് ഇത്. വീട്ടില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ കല്യാണ ആഘോഷത്തിന് പങ്കെടുക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ലക്ഷ്മി വീഡിയോയിലൂടെ കാണിക്കുന്നു.

കല്യാണ ചെറുക്കന്റെ സഹോദരന്‍ പെണ്ണിനും ചെറുക്കനും നല്‍കിയ സര്‍പ്രൈസ് ആയിരുന്നു ലക്ഷ്മിയുടെ വരവ് . അവിടെ എല്ലാവരും ലക്ഷ്മിയുടെ വലിയ ഫാനാണ്. ഇത്രയും അധികം സെലിബ്രിറ്റികള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് തന്നെ മാത്രം വിളിച്ചു എന്ന് ലക്ഷ്മി ചോദിക്കുന്നുണ്ട്. Always Lakshmi എന്നായിരുന്നു ഇതിന് എല്ലാ സര്‍പ്രൈസും ഒരുക്കിയ ഫവാസിന്റെ മറുപടി.


വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ ലക്ഷ്മിയെ കാണാന്‍ ഇവിടെ നിരവധി പേരാണ് എത്തിയത്. എല്ലാവരും ലക്ഷ്മിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടെ തന്റെ ആരാധകര്‍ക്ക് ഫ്ളൈങ് കിസ്സ് കൊടുക്കുകയും ചെയ്തു ലക്ഷ്മി. അതേസമയം നേരിട്ട് ചോദിക്കരുതെന്നും വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ചീത്ത പറയും എന്നും ലക്ഷ്മി പറഞ്ഞു .

 

Anusha

Recent Posts

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

56 mins ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

1 hour ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

13 hours ago