Film News

പരസ്പരം ഡേറ്റിംഗില്‍; സുസ്മിത സെന്നുമായി വിവാഹം ഉണ്ടാകുമെന്ന് ലളിത് മോദി

ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് നടി സുസ്മിത സെന്നും തമ്മില്‍ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെ ലളിത് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുസ്മിത സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കി. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു.

- Advertisement -

കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനില്‍ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്റെ നല്ലപാതിയായ സുസ്മിത സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നുമാണ് ലളിത് മോദി ഒരു ട്വീറ്റില്‍ പറയുന്നത്. ഒടുവില്‍ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് ലളിത് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്റുകള്‍. ഇതോടെ മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി ലളിത് മോദിയെത്തി. തങ്ങള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും പരസ്പരം ഡേറ്റിംഗിലാണെന്നും ലളിത് മോദി വിശദീകരിച്ചു. വിവാഹം ഒരുനാള്‍ സംഭവിക്കുമെന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.

ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യന്‍ വനിതയാണ് സുസ്മിത സെന്‍. ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത സെന്‍. രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട് സുസ്മിത സെന്‍. 59-കാരനായ ലളിത് മോദി ഐപിഎല്‍ എന്ന ആശയത്തിന്റെ പിതാവും, അതിന്റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വര്‍ഷം ഐപിഎല്‍ നയിച്ചു ബിസിസിഐയുടെ വൈസ് പ്രസിഡന്റായും ചാമ്പ്യന്‍സ് ലീഗിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്‍പ്പെട്ട് രാജ്യം വിട്ടു. 2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. നിലവില്‍ ലണ്ടനിലാണ് ലളിത് മോദി.

Rathi VK

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

3 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

5 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

5 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago