Film News

അന്ന് ആരുമറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോയപ്പോള്‍ പ്രായം ആയിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു; ജയേഷേട്ടനെ കാണിച്ചു തന്നത് അച്ഛന്‍ തന്നെ ; താര ദമ്പതികള്‍ പറയുന്നു

മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. നാടക രംഗത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച ലക്ഷ്മി ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായി. നേരത്തെ ലക്ഷ്മി വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ പോയതും , അത്‌നടക്കാതെ മടങ്ങി വന്നതിനെക്കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. ഭാഗ്യലക്ഷ്മി അവതാരികയായിട്ട് എത്തുന്ന ഒരു ഷോയിലാണ് ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മി എത്തിയിരുന്നത്.

- Advertisement -


ജയേഷിന്റെ അച്ഛനെയാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്ന് ലക്ഷ്മി പറയുന്നു. പാട്ടുകള്‍ പാടുന്നതിന് വേണ്ടി അച്ഛന്‍ വന്നപ്പോഴാണ് ആദ്യം കാണുന്നത്. പരിചയപ്പെട്ടപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ഒരു കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എന്റെ രണ്ട് ആണ്‍മക്കളില്‍ ഒരാളെ കൊണ്ട് നിന്നെ കെട്ടിക്കും എന്നും അച്ഛന്‍ പറഞ്ഞു. എന്നാല്‍ ചേട്ടനെ കൊണ്ട് കെട്ടിക്കാന്‍ ആയിരുന്നു അച്ഛന്റെ തീരുമാനം എന്ന് ജയേഷ് പറയുന്നു. എന്നാല്‍ അതിനുമുമ്പേ ഞാന്‍ അങ്ങോട്ട് കയറി ചെന്നു. എല്ലാം തുറന്നുപറയുന്ന സ്വഭാവമാണ് ലക്ഷ്യമിയൂടെത് എന്നും ജയേഷ് പറഞ്ഞു.


ജയേഷേട്ടനെ നേരില്‍ കാണുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് ഒരു പാട്ട് പാടി തരുമോ എന്ന് ചോദിച്ചപ്പോള്‍ പുള്ളി ഫോണിലൂടെ അത് പാടി തരുകയും ചെയ്തു. അന്നൊക്കെ എന്റെ മനസ്സില്‍ ഭര്‍ത്താവ് എന്നത് ഒരു ഗുണ്ട ഇമേജ് ആയിരുന്നു , എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ചേട്ടന്‍ പാവം ആണെന്ന് മനസ്സിലായി. അങ്ങനെ ഇഷ്ടത്തില്‍ ആയി. പ്ലസ്ടു കഴിഞ്ഞപാടെ വിവാഹം കഴിഞ്ഞു. ആരും അറിയാതെ പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു.

സ്‌കൂളില്‍ നിന്നും നേരിട്ട് പോയാണ് വിവാഹം കഴിച്ചത്. അന്ന് എസ്എസ്എല്‍സി ബുക്ക് കാണിച്ചപ്പോള്‍ പ്രായമായിട്ടില്ലെന്ന് പറഞ്ഞു തിരിച്ചയച്ചു. ശേഷം ആറുമാസം കഴിഞ്ഞാണ് വിവാഹം കഴിഞ്ഞത് ലക്ഷ്മി പറഞ്ഞു.

 

Anusha

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

11 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

26 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

47 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

57 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago