Social Media

ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം, കുഞ്ഞിനെ പരിചയപ്പെടുത്തി ലക്ഷ്മി പ്രമോദ്; വീഡിയോ വൈറല്‍

തിരുവനന്തപുരം: മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ ലക്ഷ്മി പ്രമോദ് കഴിഞ്ഞ ദിവസമായിരുന്നു അമ്മയായത്. പിന്നാലെ നിരവധി പേരായിരുന്നു താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്.

- Advertisement -

ഇപ്പോഴിതാ, കുഞ്ഞിനൊപ്പം ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങളുടെ സ്‌പെഷ്യല്‍ ദിവസം ഓര്‍മ്മിക്കാന്‍ ഒരു റീല്‍. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയില്‍ താരം കുറിച്ചത്.

പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങള്‍ കൂടെ ചേര്‍ത്താണ് താരത്തിന്റെ പോസ്റ്റ്. മൂത്ത മകളോട് ആണ്‍കുഞ്ഞാണ് എന്ന് പറയുമ്പോഴുള്ള സന്തോഷവും കാണാം. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

സ്‌കൂള്‍ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. അതേസമയം, കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്.

അതിനു മുന്‍പുതന്നെ നര്‍ത്തകിയായും അവതാരകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്.

ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗര്‍ണമിത്തിങ്കള്‍, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളില്‍ പെടുന്നതെന്നും ഇടവേളയെടുത്തതും.

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

4 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

5 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

5 hours ago