Film News

ലക്ഷ്മി നക്ഷത്രയുടെ വിവാഹമാണോ ; പുതിയ ഫോട്ടോ കണ്ടതോടെ സംശയത്തില്‍ ആരാധകര്‍

ടെലിവിഷന്‍ അവതാരകയായി മുന്നില്‍ നില്‍ക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രത്യേകതരം അവതരണം തന്നെയാണ് ലക്ഷ്മിയുടെത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഉള്ള ഒരു കഴിവ് ലക്ഷ്മി എന്ന അവതാരികക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ് ലക്ഷ്മിക്ക്.

- Advertisement -

സ്റ്റാര്‍ മാജിക്കില്‍ അവതാരികയായി എത്തിയതോടെയാണ് ലക്ഷ്മിയുടെ കരിയര്‍ മാറി മറഞ്ഞത് എന്ന് തന്നെ പറയാം. സ്റ്റാര്‍ മേജിക് പരിപാടി വന്‍ വിജയത്തിലേക്ക് എത്തിയതില്‍ വലിയൊരു പങ്കു വഹിച്ചത് ലക്ഷ്മിയുടെ അവതരണം തന്നെയാണ്. ഷോയില്‍ അതിമനോഹരമായ ഗെയിമുകളും അരങ്ങേറാറുണ്ട്. ഒരു പരിപാടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ലക്ഷ്മിക്ക് നന്നായി അറിയാം. ഇതിനിടെ ധാരാളം വിമര്‍ശനങ്ങളും മോശം കമന്റുകളെല്ലാം താരത്തിനുനേരെ വന്നെങ്കിലും ആ സമയത്തെല്ലാം ആരാധകര്‍ സപ്പോര്‍ട്ട് ചെയ്ത് ലക്ഷ്മിക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. സ്വന്തമായ യൂട്യൂബ് ചാനലും ലക്ഷ്മിക്ക് ഉണ്ട്.


ഇപ്പോഴിതാ ലക്ഷ്മിയുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ പട്ട് സാരിയും, ആഭരണങ്ങളും, മുല്ലപ്പൂ ചൂടി സുന്ദരിയായിട്ടാണ് ലക്ഷ്മി എത്തിയിരിക്കുന്നത്. ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്വപ്നം സഫലമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇതോടെ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി പ്രേക്ഷകരും എത്തി. ആഗ്രഹം സഫലമായി എന്ന ക്യാപ്ഷനും അതുപോലെ മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന ലക്ഷ്മിയെ വീഡിയോയില്‍ കണ്ടതോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയം ആരാധകരില്‍ വന്നത്.

ആരാണ് വരന്‍ രഹസ്യവിവാഹം ആണോ തുടങ്ങിയ ചോദ്യങ്ങളാണ് വരുന്നത്. ഒടുവില്‍ ഇത് വിവാഹമല്ലെന്നും കണ്ടമംഗലത്തെ ക്ഷേത്രത്തില്‍ നടത്തിയ നാരിപൂജയില്‍ ലക്ഷ്മി പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രമാണെന്നും ആരാധകര്‍ തന്നെ കണ്ടുപിടിച്ചു. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്ന് ലക്ഷ്മി പ്രതികരിച്ചു, നേരത്തെ നടി മഞ്ജു വാര്യറും ഉര്‍വശിയെല്ലാം ഈ പൂജയില്‍ പങ്കെടുത്തിട്ടുണ്ട്.

 

Anusha

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

52 seconds ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

26 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago