Film News

പഴമയുടെ വേരുകൾ തേടി പുതുവിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ലക്ഷ്മി നക്ഷത്ര. താരത്തിൻ്റേ തറവാട് വീടിൻറെ സവിശേഷതകൾ അറിയുമോ? ഇത്ര മനോഹരമായ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് തങ്ങളുടെ മനസ്സിനെ പുണർന്നതിന് ഒരുപാട് നന്ദി എന്ന് പ്രേക്ഷകർ.

മലയാളത്തിൻറെ നിലവിലെ പ്രിയ അവതാരക ആരാണെന്ന് ചോദിചാൽ ഏകദേശം എല്ലാ മലയാളികൾക്കും അത് ലക്ഷ്മി നക്ഷത്ര ആണെന്ന ഉത്തരം ആയിരിക്കും ഉണ്ടാവുക. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ലക്ഷ്മി നിലവിൽ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലെ അവതാരകയാണ്. അവതാരകയ്ക്ക് പുറമേ മികച്ച ഒരു ഗായിക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തൻറെ ആരാധകർക്ക് വേണ്ടി ഒരുപാട് ബ്ലോഗുകളും പങ്കുവയ്ക്കാറുണ്ട്. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലെ നെടുംതൂണ് ആണ് ലക്ഷ്മി നക്ഷത്ര.

- Advertisement -

അവതരണത്തിൽ മികച്ച കഴിവുള്ള താരം ആളുകളെ കയ്യിൽ എടുക്കുന്നതിലും മിടുക്കിയാണ്. ഒരുപാട് വിമർശനങ്ങൾ പലപ്പോഴായി തനിക്കെതിരെ വന്നപ്പോഴും അതൊന്നും വില വയ്ക്കാതെ ആളുകളെ കൈയ്യിലെടുത്തു കൊണ്ട് മുന്നേറുകയാണ് ലക്ഷ്മി. ഇപ്പോൾ താരം തൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. വെറും ആറു ദിവസം കൊണ്ട് 7 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ലക്ഷ്മിയുടെ ഈ പുതിയ വീഡിയോയ്ക്ക് ഉള്ളത്. തൃശ്ശൂരിൽ താമസിക്കുന്ന ലക്ഷ്മി പാലക്കാടുള്ള തൻറെ അച്ഛൻറെ പഴയ തറവാട്ടിലേക്ക് പോയതിൻ്റെയും സമയം ചെലവഴിക്കുന്നതിൻ്റെയും മനോഹരമായ വീഡിയോ ആണ് ലക്ഷ്മി തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിയുടെ അച്ഛനും അമ്മയോടും ഒപ്പമായിരുന്നു താരം തൻറെ അച്ഛൻറെ പഴയ തറവാട് സന്ദർശിച്ചത്.

വീഡിയോയിൽ തൻറെ അച്ചമ്മയെയും തൻറെ പ്രേക്ഷകർക്കു മുൻപിൽ താരം പരിചയപ്പെടുത്തുന്നുണ്ട്. മാത്രമല്ല തൻറെ പഴയ തറവാടും അവിടത്തെ അകത്തെ കാഴ്ചകളും ലക്ഷ്മി പ്രേക്ഷകർക്കു മുമ്പിൽ പങ്കുവയ്ക്കുന്നുണ്ട്. പഴയ തറവാട്ടു വീടുകളിൽ ഒരു കുളം ഉണ്ടാക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇപ്പോൾ അതെല്ലാം കാണാകാഴ്ചകളും. തൻറെ ഈ പഴയ തറവാട്ടിലും ഒരു കുളം ഉണ്ടെന്നും ആ കുളം കാണിച്ചുതരാമെന്നും ലക്ഷ്മി തൻറെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ വീടിനടുത്തുള്ള കുളം ലക്ഷ്മി കാണിക്കുമ്പോൾ ചെറിയൊരു ഭാഗം മാത്രമാണ് കാണാൻ കഴിയുന്നത്.

കാടു മൂടി കിടക്കുന്ന മറ്റു ഭാഗങ്ങൾ കാണാൻ സാധിക്കുന്നില്ല. കുളത്തെ മൊത്തമായി കാണിക്കാൻ കഴിയാത്തതിൻറെ സങ്കടം ലക്ഷ്മി വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. എന്തായാലും ലക്ഷ്മിയുടെ ഈ തറവാട്ടിലെ ഒരുദിവസം എന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരുപാട് പേർക്ക് ഈ വീഡിയോ ഇഷ്ടമായെന്നും ഇനിയും ഇതുപോലെത്തെ വീഡിയോയുമായി വരണമെന്നും ആരാധകർ വീഡിയോക്ക് താഴെ കമൻറ് ചെയ്യുന്നുണ്ട്. താരത്തിനെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Abin Sunny

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

28 mins ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

43 mins ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

12 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

12 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

12 hours ago